09:10pm 10 November 2026
NEWS
ശ്രീധരീയത്തിലെ പുതിയ ബ്ലോക്ക് നാളെ (തിങ്കള്‍) ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും
10/08/2025  11:57 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ശ്രീധരീയത്തിലെ പുതിയ ബ്ലോക്ക് നാളെ (തിങ്കള്‍) ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

കൂത്താട്ടുകുളം: ആയുര്‍വേദ നേത്രചികിത്സയില്‍ ഒരു നൂറ്റാണ്ടോളം നീണ്ട പാര്യമ്പര്യവും ആധുനിക രോഗനിര്‍ണയ സംവിധാനങ്ങളു സമന്വയിപ്പിച്ച കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ നിര്‍മാണം പൂര്‍ത്തിയായ ഡോ. എന്‍ പി പി നമ്പൂതിരി മെമ്മോറിയല്‍ ബ്ലോക്ക് തിങ്കളാഴ്ച വൈകീട്ട് നാലിന് സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. മുന്‍മന്ത്രി അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷനാകും. സ്ഥാപകരുടെ സ്മാരകങ്ങളില്‍ ശ്രീധരീയം ചെയര്‍മാന്‍ എന്‍ പി നാരായണന്‍ നമ്പൂതിരി പുഷ്പാര്‍ച്ചന നടത്തും. വൈസ് ചെയര്‍മാന്‍ ഹരി നമ്പൂതിരി ശ്രീധരീയത്തിന്റെ ചരിത്രം പരിചയപ്പെടുത്തും. മാനേജിംഗ് ഡയറക്ടര്‍ എന്‍ പരമേശ്വരന്‍ നമ്പൂതിരി മെമെന്റോകള്‍ കൈമാറും. ചീഫ് ഫിസിഷ്യന്‍ ഡോ. എന്‍ നാരായണന്‍ നമ്പൂതിരി കൃതജ്ഞത രേഖപ്പെടുത്തും.

പുതിയ ബ്ലോക്കിന്റെ താഴത്തെ നിലയില്‍ ഔട്ട്‌പേഷന്റ് വിഭാഗം, ഒപ്‌ടോമെട്രി ലാബ്, ഫാര്‍മസി, പ്രൊസീജ്വര്‍ റൂമുകള്‍, സ്‌പെഷ്യല്‍ കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, മീറ്റിംഗ് റൂമുകള്‍, പരിശീലന സംവിധാനങ്ങള്‍ എന്നിവയും രണ്ടാമത്തെ നിലയില്‍ ആധുനിക സൗകര്യങ്ങളുള്ള 80 മുറികള്‍, ബേസ്‌മെന്റില്‍ കോര്‍പ്പറേറ്റ് ഓഫീസ് എന്നിവയുമാണ് സജ്ജീകരിച്ചിരിക്കുന്നത്. പുതിയ ബ്ലോക്കിനോടു ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള 100 മീറ്റര്‍ ഉയരമുള്ള പുതിയ കൊടിമരത്തില്‍ ഗവര്‍ണര്‍ ദേശീയപതാക ഉയര്‍ത്തും

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img